ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു ചിത്രകാരൻ ജീവിച്ചിരുന്നു. അദ്ദേഹം ധാരാളം ചി ത്രങ്ങൾ വരച്ചെങ്കിലും പ്ര സിദ്ധനായി ല്ല .നല്ലൊരു ചിത്രം വരയ്ക്കാൻ അയാ ളുടെ ഹൃദയം വെമ്പൽ കൊണ്ടു അങ്ങി നെയിരിക്കെ ഒരു ദിവസം കൊച്ചു വെളുപ്പാൻ കാലത്ത് അയാൾ ഒരു സ്വപ്നം കണ്ടു. .ആ സ്വപ്നത്തിൽ അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു വന്നു സംതൃപ്തിയുംനിഷ് കള ങ്കതയും നിറഞ്ഞ ആശിശുവിന്റെ മുഖം അദ്ദേഹത്തിന്റെ മനസ്സിൽ മാ യാതെ കിടന്നു.
ഒരു ദിവസം രാവിലെ അദ്ദേഹം നടക്കാനിറങ്ങി. എവിടെ നിന്നോ ഒരു വേണുഗാനം കാറ്റിലൂടെ ഒഴുകിവന്നു. അദ്ദേ ഹത്തിനെ ആ ഗാനം വളരെ അധികം ആകർഷിച്ചു . ചുറ്റും നോക്കിയ പ്പോൾ അകലെ ഒരു വൃക്ഷ തണലിൽ ഏകദേശം അഞ്ചു വയസ്സായ ഒരു ബാലൻ പുല്ലാങ്കുഴൽ വായിക്കുന്നു. ആ ഗാനം കാറ്റിലൂടെ പരന്നൊഴുകി . ആ പിന്ജുബാലൻ സ്വയം
മറന്ന് വേണു ഊതുന്നു . മാത്ര മല്ല അവന്റെ മുഖത്ത് അസാധാരണമായ സംതൃപ്തി നിഴലിച്ചു കണ്ടു. ആ ബാലന്റെ ചുറ്റും കുറെ പശുക്കൾ അലഞ്ഞു തിരിയുന്നത് കണ്ടപ്പോൾ അവൻ ഇടയൻ ആണെന്ന് മനസ്സിലായി.
മാത്രമല്ല , ഈ മുഖം തന്നെയാണ് താൻ സ്വപ്നത്തിൽ കണ്ടതെന്ന് മനസ്സിലായപ്പോൾ അദ്ദേഹം അത്ഭു ത പ്പെ ട്ടുപോയി.
'ഈ മുഖം വരക്കണം ', എന്ന് അദ്ദേഹം തീരുമാനിച്ചുറച്ചു. ദിവസങ്ങളോളം
ചായകൂട്ടുകൾ ചേർത്ത് ആ മുഖത്തിന് രൂപം കൊടുത്തു. ആ ചിത്രം അദേഹ ത്തിനെ പ്ര ശ സ്തനാ ക്കി തീർ ത്തു . അദ്ദേഹം ആ ചിത്ര ത്തിന്റെ ആയിര കണക്കു കോപ്പികൾ എടുത്തു വിറ്റു കാശുണ്ടാക്കി.\ മൂന്ന് ദശകങ്ങൾ കടന്നു പോയി. ആ ചിത്രകാരൻ ധനികനായി . എന്നാലും മനസ്സിന്റെകോണിലൊരു ചെറിയ വിങ്ങൽ വെച്ചേറ്റവും . ഈ പടങ്ങൾ അതായതു ഒരു ബാ ലന്റെ പടങ്ങൾ വിറ്റു താൻ പണക്കാരനായി. പക്ഷെ ഈ സമ്പാദ്യത്തിന്റെ ഒരു ചെറിയ പങ്ക് അവനും കൂടി കൊ ടു ക്കേണ്ട തല്ലേ ഈ ചിന്ത അയാ ളുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ആ ബാലനെ അന്വേഷിച്ച് അവൻ താമസിച്ചിരുന്ന ഗ്രാമത്തിൽ പോയി. ആ ബാ ലനെ പറ്റി അന്വേഷി ചെങ്കിലും ആർക്കും അവനെ പറ്റി ഒന്നും പറയാൻ സാധിച്ചില്ല . അന്വേഷ ണ ത്തിനിടയിൽ ആ ചിത്രകാരൻ തന്റെ അടുത്ത ചിത്രത്തിനുള്ള വിഷയം തിരഞ്ഞെടുത്തു .ലോ കത്തിൽ വെച്ച് ഏറ്റവും ക്രൂരമായ മുഖം അതായിരുന്നു അയാളുടെ അടുത്ത ചിത്ര ത്തിനുള്ള വിഷയം . ഇതി നായി അയാൾ കുറേ സ്ഥലങ്ങളിൽ സഞ്ചരിച്ചു പലതരം മനു ഷ്യരെ കണ്ടു പ്രത്യേകിച്ചു ക്രൂര കൃത്യങ്ങൾ ചെയ്തവർ പക്ഷെ ഉദ്ദേശിച്ച അത്ര ക്രൂരത നിറഞ്ഞ ഒറ്റ മുഖം പോലും എവിടെയും കണ്ടില്ല . അങ്ങിനെ അയാൾ ഒരു ദിവസം അവിടത്തെ

ആളുകളെ അവിടെ കാണാനിടയായി അവരിൽ ഏറ്റവും ക്രൂരമായ മുഖമുള്ള ഒരു കുറ്റവാളിയെ കണ്ടു ' എന്തൊരു ഭീകരത നിറഞ്ഞ മുഖം ' അയാൾ സ്വയം പറഞ്ഞു . അയാളെ കുറിച്ച് കൂടുതൽ അറിയാൻ അയാൾക്ക്
താല്പര്യം തോന്നി.
പത്തു പേരെ കൊന്നിട്ട് വധശിക്ഷക്ക് വിധിക്കപെട്ട ഒരു നിർ ഭാഗ്യവാ നാ യിരുന്നു.അയാൾ. 'ലോകത്തിലെ ക്രൂരത മുഴുവൻ ഊറ്റി കുടിച്ചത് പോലെ .' ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. അത്രക്ക് ഭ യാ നകമായിരുന്നു ആ .മുഖം. ചിത്രകാരനെ കണ്ടപ്പോൾ അയാൾ കൈകൾ ചുരുട്ടി ആക്രോശിച്ചു .
"തനിക്കെന്തു വേണം " അയാൾ ചോദിച്ചു. " എനിക്ക് തന്റെ മുഖം ക്യാൻ വാസി ലേക്ക് പകർ ത്തണം " "എന്തിനു " അയാൾ ചോദിച്ചു.
"ക്രൂരത എന്താണെന്നു ലോകം അറിയാൻ " ' ശരി ഞാ ൻ ഇവിടെ നില്ക്കാം
'
ചിത്രകാരൻ സന്തുഷ്ടനായി അങ്ങനെ ദിവസങ്ങൾ കൊണ്ട് അയാൾ മറ്റൊരു ചിത്രം വരച്ചു ചിത്രം പൂര്ണരൂപ മായപ്പോൾ അയാൾ സ ന്തോ ഷ വാ നായി . പണ്ട് താൻ വരച്ച ആ ബാ ലന്റെ പടവും ഈ പടവും അടുത്തടുത്ത് വെച്ച് താരതമ്യപ്പെടുത്തി എന്തൊരന്തരം !
അയാൾ സ്വയം പറഞ്ഞു
.
ഒന്ന് സംതൃപ്തി യുടെയും നിഷ്കളങ്കതയുടെയും പ്രതീകം മറ്റേതു ക്രൂരതയുടെ യും. എങ്കിലും എവിടെയോ ഒരു സാമ്യത ആ ചിത്രകാരൻ വീണ്ടും ആ ജയില്പുള്ളിയെ സമീപിച്ചു 'താൻ ആരാ ണ് ?' അയാളോട് ചിത്രകാരൻ ചോദിച്ചു. '35 കൊല്ലം മുമ്പ് താ ങ്ങൾ വരച്ച ആ ബാ ലന്റെ പടത്തിലെ ബാലൻ ഞാ നാണു . ഇപ്പോൾ ഞാനൊരു കുറ്റ വാ ളി യാണ് '
'ജീവിക്കാൻ വേണ്ടി കുറെ അധികം തെറ്റുകൾ ചെയ്യേണ്ടി വന്നു ഇപ്പോൾ വധ ശിക്ഷ കാത്തു കിടക്കയാണ് 'അയാൾ പറഞ്ഞു .
ആ ചിത്രകാരൻ അന്തം വിട്ടു പോയി. സാ ഹ ചര്യങ്ങളാണോ മനുഷ്യനെ സൃഷ്ടിക്കുന്നത്
'ദൈവമെ ഇതെന്തൊരു ലോകം'