സ്വപ്നങ്ങളെ മുറുകെ പുൽകേണം
സ്വപ്‌നങ്ങൾ മരിച്ചാൽ
ഒരു ചിറകറ്റ പറവയായിത്തീരും ജീവിതം
പറക്കാൻ കഴിയാത്ത പറവയെപ്പോലെ
സ്വപ്‌നങ്ങൾ നഷ്ടമാവുമ്പോൾ
ജീവിതം ഒരു വരണ്ട ഭൂമിയാകും
ഹിമത്തിനാൽ മൂടി മരവിച്ചൊരു വയൽപോലെ.
- ( ലാങ്ങ്സ്റ്റൊൻ ഹ്യൂഗ്സിന്റെ ഡ്രീംസ് എന്ന കവിതയുടെ പരിഭാഷ )
No comments:
Post a Comment