പാടല രശ്മികള്‍ വാരിവിതറിക്കൊണ്ട-
ര്‍ക്കബിംബം തെല്ലൊന്ന് ചാഞ്ഞു
ഏതോ അജ്ഞാതനാം ചിത്രകാരന്‍
അപൂര്‍ണ്ണമാം ചിത്രങ്ങള്‍ വരഞ്ഞ പോലെ.
ഗഗനവീഥി യില്‍ കണ്‍ചിമ്മി താര-
കള്‍, വഴിവിളക്കുകള്‍ പോലെ
വെണ്ണിലെ രാജകുമാരി കത്തിച്ച
മണ്‍ചിരാതുകളാകാമീ താരകള്‍.
അല്ലെങ്കില്‍ സന്ധ്യാറാണിതന്‍ വാര്‍മുടി-
ക്കെട്ടിലെ വെണ്‍ കുസുമങ്ങളാകാം.
കുമുദിനികള്‍ പൂക്കുമീരാവില്‍ അനു-
രാഗിണിയാം പ്രപഞ്ചമേ കാത്തിരിപ്പു നീയാരെ?
വെണ്ണിലെ പറവകള്‍ ചേക്കേറാന്‍ കൊതിച്ചു
ഒരിളം കാറ്റില്‍കളകളാരവം പൊഴിച്ചു
ആരോ ചേര്‍ത്ത ശ്രുതിയിലലിഞ്ഞു
രാപ്പാടിയിന്‍ വിരഹഗാനം.
സായം കാററി ലലിഞ്ഞു നിശാസുമങ്ങള്‍തന്‍ ഗന്ധം
ഇരുട്ടിന്‍ വീചികള്‍ പാടി, പ്രാര്‍ത്ഥനാഗീതം
ഒരു ദിനം കൊഴിഞ്ഞു പോയി; ഒരു നവദിനത്തിനായ്
ഒരു പൊന്‍പുലരിക്കായ് കാത്തിരിപ്പൂ പ്രപഞ്ചം.
No comments:
Post a Comment