ഡാഫൊഡില്ലു കള്‍ (വി ല്ല്യം വേര്‍ഡ്സ്‌വെര്‍ത്തി ന്‍റെ ഡാഫൊഡില്‍സ് എന്ന ആംഗല കവിതയുടെ മലയാള വിവര്‍ത്തനം )
ഏകാകിയായി ഞാനലഞ്ഞു ഒരു മേഘം പോലെ
കുന്നുകള്‍, താഴ്വരകള്‍ തന്‍ മുകളി ല്‍
അലയുമൊരു നീരദം പൊലെ
കണ്ടു ഞാന്‍ ഝടുതിയിലാക്കാഴ്ച്ച
ഹേമാഭാം ഡാഫൊഡില്ലുകള്‍ തന്‍ വൃന്ദങ്ങള്‍
നില്‍പ്പൂ സരസ്സോരത്തും മരങ്ങള്‍ക്കടിയിലും
ഇളം കാറ്റില്‍ തത്തിക്കളിച്ചും, നൃത്തമാടിയും
ഒരുക്ഷീരപഥത്തിലെ താരരേഖകള്‍ പോലെ
അനുസ്യൂതം വെട്ടിതിളങ്ങിയും
അനന്തമായി നിരനിരയായി നിലകൊണ്ടു
മലയിടുക്കുകളോരം
കണ്ടു ഞാനൊരു മാത്രയില്‍ ദശസഹസ്രം അലകള്‍
ഉന്‍മാദനൃത്ത ത്തില്‍ തലയാട്ടിയും
അരികെ അലകള്‍ നൃത്തമാടി; പക്ഷെ
മിന്നും അലകളേക്കാ ള്‍ ആനന്തമേകി ഈ പൂക്കള്‍
ഇല്ല, ഒരു ഹൃദയം വെമ്പല്‍ കൊള്ളാതിരിക്കില്ല
ഇതു പൊലൊരു ഉല്ലസിതമാം സഹവാസത്തില്‍
നിശ്ചലനായി ഞാന്‍ ദര്‍ശിച്ചു; പക്ഷെ ചിന്തിച്ചീല
എനിക്കീ കാഴ്ച നല്‍കിയ സമ്പത്ത് .
ശോകാര്‍ദ്രനായി ചിന്തവിഹീനനായ്
എന്‍ മഞ്ചത്തില്‍ ഞാന്‍ ശ യിക്കവേ
എന്‍ മനക്കണ്ണില്‍ ഒരു മിന്നല്‍പ്പിണരായി അവ വരും
ഏകാന്തതയുടെ നിര്‍വൃതിപോല്‍,
അപ്പോഴെന്‍ ഹൃദയം വിജ്ജ്രിംബിതമായി
ഡാഫൊഡി ല്ലുകളുടന്‍ നൃത്തമാടുന്നു.
.
No comments:
Post a Comment