Thursday, December 6, 2012

കാക്ക



തുലാമാസത്തിലത്തമാണിന്ന്‌, അമ്മതന്‍
ശ്രാദ്ധം, ചോറും, എള്ളും, പൂവും നിരന്നു 
ശ്രാന്തമാമന്തരീക്ഷത്തില്‍നിന്നും കാക്കകള്‍ വന്നു 
പൂര്‍വമാമണിമുറ്റത്തില്‍ ഇലകള്‍  നിരന്നു.

അപൂര്‍വമാമൊരു  ബലികാക്ക വന്നു; എന്‍ 
മനോമുകുരത്തില്‍  അമ്മതന്‍ മുഖം തെളിഞ്ഞു
'അമ്മേ വരിക' എന്നന്തരംഗം മന്ത്രിക്കവേ  ആ -
ബാലിക്കാക്ക  താഴ്ന്നു വന്നു  കൊത്തിതുടങ്ങി 
ഒരു നൂറു കാക്കകള്‍ വന്നെത്തി,   വാഴക്കയ്യില്‍
ചിലച്ചും   കലഹിച്ചും  കലംബിചൊച്ചവെച്ചും.
കാക്കകള്‍  പിത്രുക്കളാം  അവക്ക് കിട്ടിയ  വരദാനം
ശനിദേവന്‍ തന്‍, ആദ്യത്തെ പിണ്‍ഡചോറതിനുള്ളതാം 
കാക്കകള്‍ വൃത്തിഹീനം; ഉഷസ്സില്‍ വൃത്തിയാക്കുന്നു 
എന്‍  മണിമുറ്റങ്ങള്‍, ഈ വൃത്തിയിലേര്‍പ്പിട്ട്  മാനവ -
സേവ ചെയ്യും  നീയെത്ര ധന്യ; ബുദ്ധിയും സൂത്രവും
നിന്‍  ഗുണങ്ങള്‍; കാക്കതന്‍ കീര്‍ത്തികള്‍  താരാട്ടു പാടി,
അമ്മമാര്‍; പ്രഭാതത്തില്‍ വിരുന്നു വിളിക്കും  നീയല്ലോ  
പ്രവാചകന്‍; കാക്കത്തൊള്ളായിരമുണ്ടിവ,  കടമ്മ-
ക്കുടിയത്രെ  അവര്‍ തന്‍ വാസം;  വിരൂപികളാണിവര്‍ 
പക്ഷെ കാക്കക്കറുപ്പിനുമുണ്ടൊരു ഏഴഴക്.
അവ ആത്മാവിന്‍ പ്രതീകങ്ങള്‍; ചൊല്ലിതരും  
മാനവരാശിക്കൊരുനൂറു പാഠങ്ങള്‍; 
നീയല്ലോ  ദൈവജ്ജ്ഞന്‍,  ചിന്തിക്കവയ്യ  
നീയില്ലാത്തൊരീ  പ്രപഞ്ചം.

Friday, November 9, 2012

ഡാഫൊഡില്ലു കള്‍

ഡാഫൊഡില്ലു കള്‍   (വി ല്ല്യം വേര്‍ഡ്സ്‌വെര്‍ത്തി ന്‍റെ  ഡാഫൊഡില്‍സ് എന്ന   ആംഗല കവിതയുടെ  മലയാള വിവര്‍ത്തനം )

ഏകാകിയായി  ഞാനലഞ്ഞു  ഒരു മേഘം പോലെ
കുന്നുകള്‍, താഴ്വരകള്‍  തന്‍ മുകളി ല്‍
അലയുമൊരു   നീരദം പൊലെ
കണ്ടു  ഞാന്‍  ഝടുതിയിലാക്കാഴ്ച്ച
ഹേമാഭാം ഡാഫൊഡില്ലുകള്‍  തന്‍ വൃന്ദങ്ങള്‍
നില്‍പ്പൂ സരസ്സോരത്തും മരങ്ങള്‍ക്കടിയിലും
ഇളം കാറ്റില്‍ തത്തിക്കളിച്ചും, നൃത്തമാടിയും
ഒരുക്ഷീരപഥത്തിലെ താരരേഖകള്‍ പോലെ
അനുസ്യൂതം വെട്ടിതിളങ്ങിയും
അനന്തമായി നിരനിരയായി നിലകൊണ്ടു
മലയിടുക്കുകളോരം
കണ്ടു ഞാനൊരു മാത്രയില്‍   ദശസഹസ്രം  അലകള്‍
ഉന്‍മാദനൃത്ത ത്തില്‍  തലയാട്ടിയും

അരികെ അലകള്‍  നൃത്തമാടി; പക്ഷെ 
മിന്നും അലകളേക്കാ ള്‍ ആനന്തമേകി  ഈ പൂക്കള്‍
ഇല്ല,  ഒരു ഹൃദയം  വെമ്പല്‍ കൊള്ളാതിരിക്കില്ല 
ഇതു പൊലൊരു ഉല്ലസിതമാം സഹവാസത്തില്‍ 
നിശ്ചലനായി ഞാന്‍ ദര്‍ശിച്ചു;  പക്ഷെ  ചിന്തിച്ചീല 
എനിക്കീ കാഴ്ച  നല്‍കിയ  സമ്പത്ത് .

ശോകാര്‍ദ്രനായി  ചിന്തവിഹീനനായ്
എന്‍ മഞ്ചത്തില്‍ ഞാന്‍ ശ യിക്കവേ
എന്‍ മനക്കണ്ണില്‍ ഒരു മിന്നല്‍പ്പിണരായി  അവ വരും
ഏകാന്തതയുടെ  നിര്‍വൃതിപോല്‍,
അപ്പോഴെന്‍ ഹൃദയം വിജ്ജ്രിംബിതമായി

ഡാഫൊഡി ല്ലുകളുടന്‍  നൃത്തമാടുന്നു.
.



Wednesday, October 31, 2012

സായംസന്ധ്യെ...


പാടല രശ്മികള്‍ വാരിവിതറിക്കൊണ്ട-
ര്‍ക്കബിംബം തെല്ലൊന്ന് ചാഞ്ഞു
ഏതോ അജ്ഞാതനാം ചിത്രകാരന്‍
അപൂര്‍ണ്ണമാം  ചിത്രങ്ങള്‍ വരഞ്ഞ പോലെ.

ഗഗനവീഥി യില്‍  കണ്‍ചിമ്മി താര-
കള്‍, വഴിവിളക്കുകള്‍ പോലെ 
വെണ്ണിലെ  രാജകുമാരി കത്തിച്ച
മണ്‍ചിരാതുകളാകാമീ  താരകള്‍.
അല്ലെങ്കില്‍ സന്ധ്യാറാണിതന്‍ വാര്‍മുടി-
ക്കെട്ടിലെ വെണ്‍ കുസുമങ്ങളാകാം.

കുമുദിനികള്‍  പൂക്കുമീരാവില്‍ അനു-
രാഗിണിയാം പ്രപഞ്ചമേ കാത്തിരിപ്പു നീയാരെ?
വെണ്ണിലെ  പറവകള്‍  ചേക്കേറാന്‍ കൊതിച്ചു
ഒരിളം കാറ്റില്‍കളകളാരവം പൊഴിച്ചു
ആരോ ചേര്‍ത്ത ശ്രുതിയിലലിഞ്ഞു 
രാപ്പാടിയിന്‍  വിരഹഗാനം.

സായം കാററി ലലിഞ്ഞു  നിശാസുമങ്ങള്‍തന്‍ ഗന്ധം 
ഇരുട്ടിന്‍ വീചികള്‍ പാടി,  പ്രാര്‍ത്ഥനാഗീതം  
ഒരു ദിനം കൊഴിഞ്ഞു പോയി; ഒരു നവദിനത്തിനായ്
ഒരു പൊന്‍പുലരിക്കായ് കാത്തിരിപ്പൂ പ്രപഞ്ചം.

Tuesday, September 4, 2012

കൊന്നമരത്തണലില്‍........



ഒന്ന് ഞാനിരിക്കട്ടെ കുളിരേകുമീത്തണലില്‍, 
ഒരു കാറ്റു വീശവേ  
കൊന്നതന്‍ പൂക്കളും, ഇലകളും,
എന്നോ കൊഴിഞ്ഞ സ്വപ്നശകലം പോലെ.

ഋതുക്കള്‍ വന്നുപോയതറിയാതെ,
പൂത്തുലഞ്ഞു മേലാസകലം സുവര്‍ണ 
സുരഭിലമാം ദളങ്ങള്‍, മൊട്ടുകള്‍,
പൊഴിഞ്ഞുവീഴുമീ മണല്‍ തന്‍ മെത്തയില്‍. 

വര്‍ഷങ്ങള്‍ പോയതറിയാതെ, നിന്നു ഞാനീ,
അങ്കണത്തിലെ മരച്ചോട്ടില്‍, ശിശുക്കള്‍ തന്‍ 
ആരവത്തിമിര്‍പ്പില്‍ ആഹ്ലാദം പൂണ്ടും,
യൌവ്വനത്തുടിപ്പില്‍ സ്വയം മറന്നും.
അന്നു കണ്ടില്ലയീ മരത്തിന്‍ സൗന്ദര്യം 
നീലവിഹായസ്സിലേക്കുയരുന്ന ചില്ലകളും,
ഇല്ല, മറക്കില്ലയിനി ഞാനീ പള്ളിതന്‍ അങ്കണം.