Tuesday, September 4, 2012

കൊന്നമരത്തണലില്‍........



ഒന്ന് ഞാനിരിക്കട്ടെ കുളിരേകുമീത്തണലില്‍, 
ഒരു കാറ്റു വീശവേ  
കൊന്നതന്‍ പൂക്കളും, ഇലകളും,
എന്നോ കൊഴിഞ്ഞ സ്വപ്നശകലം പോലെ.

ഋതുക്കള്‍ വന്നുപോയതറിയാതെ,
പൂത്തുലഞ്ഞു മേലാസകലം സുവര്‍ണ 
സുരഭിലമാം ദളങ്ങള്‍, മൊട്ടുകള്‍,
പൊഴിഞ്ഞുവീഴുമീ മണല്‍ തന്‍ മെത്തയില്‍. 

വര്‍ഷങ്ങള്‍ പോയതറിയാതെ, നിന്നു ഞാനീ,
അങ്കണത്തിലെ മരച്ചോട്ടില്‍, ശിശുക്കള്‍ തന്‍ 
ആരവത്തിമിര്‍പ്പില്‍ ആഹ്ലാദം പൂണ്ടും,
യൌവ്വനത്തുടിപ്പില്‍ സ്വയം മറന്നും.
അന്നു കണ്ടില്ലയീ മരത്തിന്‍ സൗന്ദര്യം 
നീലവിഹായസ്സിലേക്കുയരുന്ന ചില്ലകളും,
ഇല്ല, മറക്കില്ലയിനി ഞാനീ പള്ളിതന്‍ അങ്കണം.