Monday, April 22, 2013

സ്വപ്‌നങ്ങൾ


സ്വപ്നങ്ങളെ  മുറുകെ പുൽകേണം
സ്വപ്‌നങ്ങൾ മരിച്ചാൽ
ഒരു ചിറകറ്റ പറവയായിത്തീരും ജീവിതം
പറക്കാൻ കഴിയാത്ത പറവയെപ്പോലെ
സ്വപ്‌നങ്ങൾ നഷ്ടമാവുമ്പോൾ
ജീവിതം ഒരു വരണ്ട ഭൂമിയാകും
ഹിമത്തിനാൽ മൂടി മരവിച്ചൊരു വയൽപോലെ.
         
  • (  ലാങ്ങ്സ്റ്റൊൻ  ഹ്യൂഗ്സിന്റെ  ഡ്രീംസ്‌  എന്ന കവിതയുടെ  പരിഭാഷ )