Thursday, December 6, 2012

കാക്ക



തുലാമാസത്തിലത്തമാണിന്ന്‌, അമ്മതന്‍
ശ്രാദ്ധം, ചോറും, എള്ളും, പൂവും നിരന്നു 
ശ്രാന്തമാമന്തരീക്ഷത്തില്‍നിന്നും കാക്കകള്‍ വന്നു 
പൂര്‍വമാമണിമുറ്റത്തില്‍ ഇലകള്‍  നിരന്നു.

അപൂര്‍വമാമൊരു  ബലികാക്ക വന്നു; എന്‍ 
മനോമുകുരത്തില്‍  അമ്മതന്‍ മുഖം തെളിഞ്ഞു
'അമ്മേ വരിക' എന്നന്തരംഗം മന്ത്രിക്കവേ  ആ -
ബാലിക്കാക്ക  താഴ്ന്നു വന്നു  കൊത്തിതുടങ്ങി 
ഒരു നൂറു കാക്കകള്‍ വന്നെത്തി,   വാഴക്കയ്യില്‍
ചിലച്ചും   കലഹിച്ചും  കലംബിചൊച്ചവെച്ചും.
കാക്കകള്‍  പിത്രുക്കളാം  അവക്ക് കിട്ടിയ  വരദാനം
ശനിദേവന്‍ തന്‍, ആദ്യത്തെ പിണ്‍ഡചോറതിനുള്ളതാം 
കാക്കകള്‍ വൃത്തിഹീനം; ഉഷസ്സില്‍ വൃത്തിയാക്കുന്നു 
എന്‍  മണിമുറ്റങ്ങള്‍, ഈ വൃത്തിയിലേര്‍പ്പിട്ട്  മാനവ -
സേവ ചെയ്യും  നീയെത്ര ധന്യ; ബുദ്ധിയും സൂത്രവും
നിന്‍  ഗുണങ്ങള്‍; കാക്കതന്‍ കീര്‍ത്തികള്‍  താരാട്ടു പാടി,
അമ്മമാര്‍; പ്രഭാതത്തില്‍ വിരുന്നു വിളിക്കും  നീയല്ലോ  
പ്രവാചകന്‍; കാക്കത്തൊള്ളായിരമുണ്ടിവ,  കടമ്മ-
ക്കുടിയത്രെ  അവര്‍ തന്‍ വാസം;  വിരൂപികളാണിവര്‍ 
പക്ഷെ കാക്കക്കറുപ്പിനുമുണ്ടൊരു ഏഴഴക്.
അവ ആത്മാവിന്‍ പ്രതീകങ്ങള്‍; ചൊല്ലിതരും  
മാനവരാശിക്കൊരുനൂറു പാഠങ്ങള്‍; 
നീയല്ലോ  ദൈവജ്ജ്ഞന്‍,  ചിന്തിക്കവയ്യ  
നീയില്ലാത്തൊരീ  പ്രപഞ്ചം.