എൻെറ കൊച്ചുമോൾക്ക്
ഒരു ചെറു പുഞ്ചിരി നിന്നിളം ചുണ്ടിൽ വിരിയവെ
ഒരായിരം വർണ്ണ വസന്തങ്ങൾ എൻ നെഞ്ചിൽ വിരിയും
ഒരു മൃദു മൊഴി നിന്നിളം ചുണ്ടിനാൽ മൊഴിയവെ
ഒരു നൂറു മഴവില്ലുകൾ എന്നാത്മാവിൽ തെളിയും
നിന്നിളം കയ്യാൽ എൻ മേനിയിൽ സ്പർശിക്കവെ
ഒരു കോടി രോമഹർഷങ്ങൾ എൻ മേനിയിൽ പൂക്കും
നിൻ മൃദു കരാ ന്ഗുലി യാ ലെൻമനവീണ ക്ക മ്പി യൊന്നു മീട്ടവേ
എൻ മനസ്സാം സംഗീതസാ ഗരത്തിൽ
ഒരായിരം സ്വരങ്ങ ളുതിരും
നിൻവിരൽ തുമ്പിനാൽ ചായങ്ങൾ കൂട്ടവെ
ഒരു നൂറു ചിത്രങ്ങൾ എൻ മുമ്പിൽ തെളിയും
നീയൊരു വസന്തലാവണ്യ മായ് വളരേണം
നിന് മനസ്സിൽ നന്മയിൻ വിത്ത് മു ള യ്ക്കേ ണം
സ്നേഹത്തിൻ സന്ദേശം പാരിൽ വിതറെ ണം
നീ തെളിക്കും വിളക്കിൻ പ്രഭ പ്രപഞ്ചമാകെ പരക്കണം
മനസ്വിനി യായി മനുകുലത്തിനു മാതൃക യാവേണം
എങ്കിലീ മുത്തശ്ശി തൻ ജൻമം സഫ ലമായീടും
നിൻ മൃദു കരാ ന്ഗുലി യാ ലെൻമനവീണ ക്ക മ്പി യൊന്നു മീട്ടവേ
എൻ മനസ്സാം സംഗീതസാ ഗരത്തിൽ
ഒരായിരം സ്വരങ്ങ ളുതിരും
നിൻവിരൽ തുമ്പിനാൽ ചായങ്ങൾ കൂട്ടവെ
ഒരു നൂറു ചിത്രങ്ങൾ എൻ മുമ്പിൽ തെളിയും
നീയൊരു വസന്തലാവണ്യ മായ് വളരേണം
നിന് മനസ്സിൽ നന്മയിൻ വിത്ത് മു ള യ്ക്കേ ണം
സ്നേഹത്തിൻ സന്ദേശം പാരിൽ വിതറെ ണം
നീ തെളിക്കും വിളക്കിൻ പ്രഭ പ്രപഞ്ചമാകെ പരക്കണം
മനസ്വിനി യായി മനുകുലത്തിനു മാതൃക യാവേണം
എങ്കിലീ മുത്തശ്ശി തൻ ജൻമം സഫ ലമായീടും
No comments:
Post a Comment